
തിരുവനന്തപുരം: വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഐക്യകണ്ഠേന അല്ലെന്ന് ബി.ജെ.പി. പ്രമേയം സഭ ഒറ്റക്കെട്ടായി പാസാക്കിയെന്ന തരത്തിൽ സഭാ രേഖയിലുണ്ടാകരുതെന്നും അത്തരം പരാമർശം തിരുത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ ഇന്നലെ സ്പീക്കർക്ക് കത്ത് നൽകി. ബി.ജെ.പി.ക്ക് അംഗങ്ങൾ പ്രമേയത്തെ എതിർത്താണ് വോട്ട് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |