SignIn
Kerala Kaumudi Online
Friday, 09 October 2026 1.59 PM IST

മാസപ്പടിക്കേസിൽ എസ്‌ഐടി വേണ്ട: നടപടി റദ്ദാക്കി ഹൈക്കോടതി, സർക്കാരിന് കനത്ത തിരിച്ചടി

kerala-high-court
കേരള ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തുന്ന നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ വിജിലൻസിനോട് എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. സെക്ഷൻ 62, 66 പ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാൻ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.

മാസപ്പടിക്കേസിൽ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് മതിയെന്ന ധാരണയിലേക്കാണ് സർക്കാർ നേരത്തെ എത്തിയത്. എന്നാൽ ഹൈക്കോടതി കേസെടുക്കാമെന്ന് അറിയിച്ചതോടെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന വിജിലൻസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പര്യാപ്തമായ തെളിവുകളും സാക്ഷിമൊഴികളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്ന് കേസിലെ വാദത്തിനിടെ ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി ഉത്തരവുകളടക്കം മുന്നോട്ടുവച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് സർക്കാർ വാദിച്ചു. ഹൈക്കോടതി വിധി വന്നതോടെ വിജിലൻസിന് പ്രാഥമിക അന്വേഷണത്തിനൊപ്പം പിണറായിക്കും റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടിവരും.

English Summary

The Kerala High Court annulled the state government's order forming a Special Investigation Team for the CMRL-Exalogic case, deeming a preliminary investigation without an FIR illegal. The court directed the Vigilance Department to register an FIR against former Chief Minister Pinarayi Vijayan and former Minister Mohammed Riyas, stating the Enforcement Directorate's report provided sufficient grounds for corruption charges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI CASE, KERALA HIGH COURT, EXALOGIC CASE, PINARAYI VIJAYAN, SIT INVESTIGATION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA