SignIn
Kerala Kaumudi Online
Thursday, 17 September 2026 6.40 AM IST

വിവാദ വി.സി നിയമന ബിൽ പരാമർശിക്കാതെ സ്പീക്കർ

mb-rajesh

തിരുവനന്തപുരം: നിയമസഭ പരിഗണിക്കുന്നത് റദ്ദായിപ്പോയ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളെന്ന് പറഞ്ഞ സ്പീക്കർ എം.ബി. രാജേഷ് പേരുവിവരം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. എന്നാൽ, വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗസംഖ്യ ഉയർത്തുന്ന വിവാദ ബില്ലിനെപ്പറ്റി പരാമർശിച്ചില്ല. നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബില്ലുകളുടെ കൂട്ടത്തിൽ ഇതുൾപ്പെട്ടിട്ടുണ്ടെങ്കിലും ഈ സമ്മേളനത്തിൽ ഇതൊഴിവാക്കാനാണ് ആലോചന.

റദ്ദായ ഓർഡിനൻസുകൾ

1. ആഭരണത്തൊഴിലാളി ക്ഷേമനിധി ഭേദഗതി

2. തദ്ദേശ സ്വയംഭരണ പൊതുസർവീസ്

3.വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി

4. സ്വകാര്യവനങ്ങൾ ഏറ്റെടുക്കലും നിക്ഷിപ്തമാക്കലും ഭേദഗതി.

5.ലോകായുക്ത ഭേദഗതി

6. മാരിടൈം ബോർഡ് ഭേദഗതി

7. കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ)

8. സഹകരണസംഘം രണ്ടാം ഭേദഗതി

9. പൊതുജനാരോഗ്യം

10.പബ്ലിക് സർവീസ് കമ്മിഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി

11.പബ്ലിക് എന്റർപ്രൈസസ് സെലക്‌ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MB RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA