SignIn
Kerala Kaumudi Online
Friday, 12 June 2026 2.55 AM IST

എം.ജി വാർത്തകൾ

mg

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക് (2025 അഡ്മിഷൻ റഗുലർ, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് 6 മുതൽ നടക്കും. ജൂൺ 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

വൈവ വോസി
നാലാം സെമസ്റ്റർ എംഎസ്.സി ഫിസിക്സ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പ്രൊജക്റ്റ് ആൻഡ് വൈവ വോസി പരീക്ഷകൾ 15 മുതൽ നടക്കും.
നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി/ഹിസ്റ്റോറിക്കൽ സ്റ്റഡീസ് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രൊജക്റ്റ് / വൈവ വോസി പരീക്ഷകൾ 23 മുതൽ നടക്കും.
നാലാം സെമസ്റ്റർ എംഎസ്.സി അനലറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ,​ 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതലും പ്രൊജക്റ്റ് ആൻഡ് വൈവ വോസി പരീക്ഷകൾ ജൂലായ് 1 മുതലും നടക്കും.

പ്രാക്ടിക്കൽ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ മാസ്റ്റേഴ്സ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എം.എച്ച്.എം) (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 17 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് ബിസിനസ് അകൗണ്ടിംഗ് ആൻഡ് ടാക്സേഷൻ(പുതിയ സ്കീം-2024 അഡ്മിഷൻ റഗുലർ,​ 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 17 മുതൽ 19 വരെ മുരിക്കാശ്ശേരി, പാവനാത്മാ കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA