തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ ചെയർമാർ സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് മുസ്ലീം ലീഗ് മുതിർന്ന നേതാവ് എംകെ മുനീർ. പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും കാബിനറ്റ് ബ്രീഫിംഗ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമെ സ്ഥാനവുമായി ബന്ധപ്പെട്ട് തനിയ്ക്ക് പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദവിക്ക് വേണ്ടി താൻ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാബിനറ്റ് തീരുമാനത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ക്യാബിനറ്റ് എന്ത് തീരുമാനിക്കുന്നു എന്നതിനെക്കുറിച്ച് തന്നോട് പറയേണ്ട ആവശ്യമില്ലെന്നും എംകെ മുനീർ പറഞ്ഞു.
ക്യാബിനറ്റ് തീരുമാനങ്ങൾ പുറത്തുവരുകയോ നിയമന ഉത്തരവിറങ്ങുകയോ ചെയ്താൽ മാത്രമെ പദവി ലഭിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയ കാര്യം യുഡിഎഫിൽ ചർച്ച ചെയ്തില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. അത് തന്റെ വിഷയമല്ലെന്നും ചർച്ച ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാർ പദവിക്കായി കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എം കെ മുനീർ വ്യക്തമാക്കി.
Senior Muslim League leader M.K. Muneer has responded to reports regarding the post of Chairman of the Administrative Reforms Commission. He said he learned about the matter through newspaper reports and that no Cabinet briefing had been issued. Muneer added that he could comment on the appointment only after the Chief Minister makes an official announcement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |