
പാറശാല: എം.ജി.എം.യു.എൻ 2026 (മോഡറേറ്റ് ഗ്ലാഡ്‌സ്റ്റോൺ മോഡൽ യുണൈറ്റഡ് നേഷൻസ്) സമ്മേളനം ഇന്ന് മുതൽ 14 വരെ ചെറുവാരക്കോണം സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിൽ നടക്കും. യുവജനങ്ങളിൽ നയതന്ത്രബോധവും നേതൃത്വപാടവവും വളർത്തുന്നതിനുള്ള വേദിയാകുന്ന ഈ സമ്മേളനത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും.
മന്ത്രി റോജി എം.ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ സൗത്ത് കേരള മഹായിടവക ബിഷപ്പും സ്ഥാപന ചെയർമാനുമായ ഡോ.പ്രിൻസ്റ്റൺ ബെൻ അദ്ധ്യക്ഷത വഹിക്കും സൗത്ത് കേരള ഡയോസിസ് സെക്രട്ടറി ഡോ.ടി.പ്രവീൺ വിശിഷ്ടാതിഥിയാകും.
സ്ഥാപന മാനേജർ ഡോ.എൽ.മോഹൻദാസ്,പ്രിൻസിപ്പൽ ഡോ.ലിസി ആൽബർട്ട്,സി.എസ്.ഐ എസ്.കെ.ഡി വൈസ് ചെയർമാൻ ഡോ.ജെ.ഗിൽബർട്ട് ജോസ്,ട്രഷറർ ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ്,സെക്രട്ടറി (ഹയർ എഡ്യൂക്കേഷൻ) ഡോ.വൈ.സി. തമ്പി സാമ്രാജ്,ഫിനാൻഷ്യൽ ആൻഡ് ലീഗൽ അഡ്വൈസർ അഡ്വ.എസ്.ശരത് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |