തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി ചെയ്യുമ്പോൾ മൊബൈൽ ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് എ.ഡി.ജി.പി പി. വിജയൻ ഉത്തരവിറക്കി. ലോക്കപ്പ് പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാന ചുമതല പാറാവ് ഡ്യൂട്ടിക്കാർക്കാണ്. സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാൽ കർശന നടപടി സ്വീകരിക്കും. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കണം. ലോക്കപ്പുകളിൽ ആത്മഹത്യാസാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തണം.
കസ്റ്റഡിയിലുള്ളവർ മർദ്ദനത്തിനോ മൂന്നാംമുറയ്ക്കോ ഇരയായെന്ന് തോന്നിയാൽ, പാറാവ് ഡ്യൂട്ടിയിലുള്ളവർ ഉടൻ ഡിവൈ.എസ്.പി യെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണം.രാത്രികാല ഡ്യൂട്ടികളെ അതിസുരക്ഷ ദൗത്യമായി കാണണം. സ്റ്റേഷനിലെത്തുന്നവരെ കർശന പരിശോധനയ്ക്കു ശേഷമേ പ്രവേശിപ്പിക്കാവൂ .
24 മണിക്കൂർ പാറാവ് ഡ്യൂട്ടിക്ക് മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കണം.
സ്റ്റേഷനുകളിൽ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |