SignIn
Kerala Kaumudi Online
Sunday, 24 May 2026 8.31 PM IST

അതാവും ജനം വി ഡിക്കായി തെരുവിൽ ഇറങ്ങിയത്,​ നാടിന്റെ മുറവിളി തന്നെ അമ്പരപ്പിച്ചെന്ന് മോഹൻലാൽ

mohanlal

കൊച്ചി: പറവൂരിൽ നടന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടൻ മോഹൻലാൽ. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. മനസിൽ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി സതീശനുള്ളത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട് നാട് അദ്ദേഹത്തെ സി.എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. സലിംകുമാർ,​ ശ്രീകുമാരൻ തമ്പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നേരത്തെ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സൂപ്പർതാരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. കൊ​ച്ചി​ ​പൗ​രാ​വ​ലി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​മ​ന്ത്രി​മാ​രാ​യ​ ​അ​നൂ​പ് ​ജേ​ക്ക​ബ്,​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​എ​ന്നി​വ​ർ​ക്കും​ ​എം.​എ​ൽ.​എ​മാ​ർ​ക്കും​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കി​യ​ത്.​ ​ ​വി.​ഡി.​ ​സ​തീ​ശ​നെ​ ​മ​മ്മൂ​ട്ടി​ ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ച് ​ആ​ദ​രി​ച്ചു. ഉ​ത്സാ​ഹ​ത്തോ​ടെ​യും​ ​നീ​തി​പൂ​ർ​വ​ക​മാ​യും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ന് ​ക​ഴി​യ​ട്ടെ​യെ​ന്ന് ​മ​മ്മൂ​ട്ടി​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ക​ ​ബു​ദ്ധി​മു​ട്ടു​ള്ള​തും​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​തു​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​എ​ല്ലാ​വ​രെ​യും​ ​പ​രി​ഗ​ണി​ക്കു​ക​യും​ ​കേ​ൾ​ക്കു​ക​യും​ ​സ​ന്തോ​ഷി​പ്പി​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​മ​ന്ത്രി​മാ​രെ​ ​നി​യ​ന്ത്രി​ക്കു​ക​യും​ ​നേ​തൃ​ത്വം​ ​വ​ഹി​ക്കു​ക​യും​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​വേ​ണം. സി​നി​മ​യി​ൽ​ ​കേ​ര​ളം,​ ​ത​മി​ഴ്നാ​ട്,​ ​ആ​ന്ധ്ര​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​ ​താ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​യ​ഥാ​ർ​ത്ഥ​ ​മു​ഖ്യ​മ​ന്ത്രി​പ​ദ​വി​ ​വി​ഷ​മ​ക​ര​മാ​ണെ​ന്ന് ​മ​മ്മൂ​ട്ടി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA