SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.30 AM IST

മുഹമ്മദ് റിയാസും ഭാര്യയും നേരിട്ട് ഹാജരാകണം

muhammed-riyas-

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചതിന് ബേപ്പൂർ എം.എൽ.എയും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും, ഭാര്യ വീണ തൈക്കണ്ടിയും നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ.നസീറയുടേതാണ് ഉത്തരവ്. ഇരുവരും നേരിട്ടെത്തി വിശദീകരണം നൽകണം. ഭാര്യക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ, മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. വീണയ്ക്ക് ലഭിച്ച വരുമാനത്തിൽ സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ചതും വീണ നികുതി അടച്ചതുമായ 01.72 കോടിയുടെ കണക്ക് കാണിച്ചിരുന്നില്ല. റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കേസ് എടുക്കാൻ തയ്യാറായില്ല. ഇതിനെതിരെ ജില്ലാ കോടതിയിൽ നൽകിയ ഹ‌‌ർജിയിലാണ് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMED RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA