SignIn
Kerala Kaumudi Online
Friday, 19 June 2026 11.34 PM IST

ടിവികെ നിലപാടില്‍ ആശങ്ക, വിഡി സതീശനെ കാണാന്‍ മുല്ലപ്പെരിയാര്‍ സമര സമിതി

dam

ഇടുക്കി: പുതിയ ഡാം അനുവദിക്കില്ലെന്ന ടിവികെ സര്‍ക്കാരിന്റെ നിലപാടില്‍ ആശങ്കയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നും പുതിയ ഡാം അനുവദിക്കില്ല എന്നുമുള്ള തമിഴ്‌നാടിന്റെ നിലപാട് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും സമര സമിതി കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഡാം സേഫ്റ്റി ഇവാലുവേഷന്‍ വൈകാതെ നടത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

പുതിയ ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളും ധാരണയിലെത്തണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കാണുമെന്നും സമര സമിതി കണ്‍വീനര്‍ ഷാജി പി. ജോസഫ് പറഞ്ഞു. സംസ്ഥാന ബഡ്ജറ്റില്‍ പുതിയ അണക്കെട്ടിനേക്കുറിച്ച് പരാമശമില്ലാത്തത് നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതി നല്‍കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവര്‍ത്തുകയാണെന്നാണ് തമിഴ്‌നാടിന്റെ വിമര്‍ശനം. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം തടയുമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന നിലപാടുമായി മുന്നോട്ട് പോകുമെന്നും തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA