SignIn
Kerala Kaumudi Online
Sunday, 05 July 2026 2.16 AM IST

കെ.മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജി വച്ചു

1

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.മുരളീധരന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.ഗോവിന്ദരാജ് എന്നിവർ രാജി വച്ചു. രാജി വ്യക്തിപരമാണെന്നാണ് ഇരുവരുടെയും വിശദീകരണം. കെ.മുരളീധരൻ എം.എൽ.എയായിരുന്നപ്പോൾ പി.എയായിരുന്നു ശ്രീലാൽ. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് ഇവരുടെ രാജി. ആദ്യം ശ്രീലാലാണ് രാജി സമർപ്പിച്ചത്. പിന്നാലെ ഗോവിന്ദരാജും. ശ്രീലാലിന് പകരം പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ എസ്.സുരേഷ്‌കുമാറിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചത്‌ കെ.മുരളീധരന്റെ വകുപ്പിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA