SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

നാഗലാന്റിൽ സ്ഫോടനം: ഒരു സൈനികന് വീരമൃത്യു,​ നാല് പേർക്ക് പരിക്ക്

assam-rifles
നാഗാലാൻഡിലുണ്ടായ ഐ.ഇ.ഡി സ്ഫോടനം

കൊഹിമ: നാഗാലാൻഡിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു അസാം റൈഫിൾസ് സൈനികന് വീരമൃത്യു. നാല് സൈനിക‍ർക്ക് പരിക്കേറ്റു. നാ​ഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അസാം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന് സമീപമാണിത്. ജവാൻമാ‌ർ സഞ്ചരിച്ച ബൊലേറോ എസ്.യു.​വിക്ക് സമീപം ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ സൈന്യം വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAGALAND EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA