
ന്യൂഡൽഹി: നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10 വർഷത്തിനിടെ വിവിധ സുപ്രധാന പരീക്ഷകളിലെ 89 ചോദ്യപേപ്പറുകൾ ചോർന്നു. 48 പുനഃപരീക്ഷകൾ നടന്നു. വിദ്യാർത്ഥികളുടെ വിശ്വാസം തകർന്നിരിക്കുന്നു. നീറ്റ് പരീക്ഷ ലേലമായി മാറി. പരീക്ഷയ്‌ക്ക് 42 മണിക്കൂർ മുമ്പ് നിരവധി ചോദ്യങ്ങൾ വാട്സാപ്പിലൂടെ വിറ്റഴിക്കപ്പെട്ടു. മാഫിയ സംഘം ഓരോ തവണയും രക്ഷപ്പെടുന്നു. പ്രധാനമന്ത്രി പറയുന്ന അമൃത് കാലം, വിഷകാലമായി മാറിയിരിക്കുന്നു.
എൻ.ടി.എയെ പിരിച്ചുവിടണം
പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്രിംഗ് ഏജൻസിയെ (എൻ.ടി.എ) പിരിച്ചുവിടണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറൊ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സമഗ്ര അന്വേഷണം ഉറപ്പാക്കണം. മോദി സർക്കാർ പരീക്ഷാ സംവിധാനത്തെ തകർത്തുവെന്ന് സി.പി.ഐ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |