SignIn
Kerala Kaumudi Online
Thursday, 25 June 2026 2.45 AM IST

നിതിൻ രാജിന്റെ ശബ്ദസന്ദേശം: 'അദ്ധ്യാപകൻ പറഞ്ഞു, കൈയും കാലും വെട്ടുമെന്ന്'

READ ENGLISH VERSION
nithin

തിരുവനന്തപുരം: മരിക്കുന്നതിനു മുമ്പ് കോളേജിലെ അദ്ധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തി നിതിൻരാജ് സഹപാഠികൾക്ക് വാട്സാപ്പിലൂടെ അയച്ച ശബ്ദസന്ദേശം പുറത്ത്. തന്റെ കൈയും കാലും വെട്ടുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായി ശബ്ദസന്ദേശത്തിൽ നിതിൻ പറയുന്നുണ്ട്.

ശബ്ദസന്ദേശത്തിൽ പറയുന്നത്: ''ഇൻസൾട്ട് ഒരു പരിധിവരെ ഞാൻ ക്ഷമിച്ചു, ഒരുപാട് ക്ഷമിച്ചു, അങ്ങേയറ്റം ക്ഷമിച്ചു. നിങ്ങൾ തന്നെ കണ്ടില്ലേ, അയാളുടെ ക്ലാസും ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങളും നോക്കി കൊണ്ടിരിക്കുകയായിരുന്നു. എന്നെ വെറുതെ എണിപ്പിച്ച് നിറുത്തിയിട്ട് അമ്മയെ കളിയാക്കി, അമ്മയുടെ സർജറിയെ കളിയാക്കി. അതിനുശേഷം പറയുകയാണ് എന്റെ മൂന്നു മാർക്കും കുറച്ചിട്ടുണ്ട്, പാരന്റ്സിന് പോയി സർപ്രൈസ് കൊടുക്കാൻ.

ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ. അപ്പോൾ യു ആർ ഇഡിയറ്റ് എന്നു പറഞ്ഞു. ഞാൻ സെയിം ടു യു എന്ന് അപ്പോൾ തന്നെ പറഞ്ഞു. പിന്നെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ സ്റ്റാഫ് റൂം. അവിടെ കൊണ്ടുചെന്നിട്ട് എന്നോട് പറഞ്ഞു നീ ഈ ഗേറ്റിന് പുറത്തിറങ്ങിയാൽ നിന്റെ കൈയും കാലും വെട്ടും, കൈയില്ലാതെ നീ ജീവിക്കേണ്ടിവരും.
ഞാൻ പറഞ്ഞു സാറെ, അതൊന്ന് കാണണമെന്ന്. അപ്പോൾ സംഗീത മാം എല്ലാം എന്നെതന്നെ നോക്കി നിൽക്കുകയായിരുന്നു. ഇന്നലെ അതൊന്നും പറയണമെന്ന് ഉദ്ദേശിച്ചല്ല ഞാൻ പോയത്''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA