
തൃശൂർ:ബി.ജെ.പി നേതാവും മഹിളാമോർച്ച മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.നിവേദിത സുബ്രഹ്മണ്യനെ (55) ദേശീയ വനിതാകമ്മിഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. മൂന്ന് വർഷത്തേക്കാണ് നിയമനം.
ഗുരുവായൂർ സ്വദേശിനിയായ നിവേദിത ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016ൽ ഗുരുവായൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2021ലെ നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചെങ്കിലും നാമനിർദ്ദേശപത്രിക തള്ളിപ്പോയി. ബാലകൃഷ്ണൻനായരുടെയും രാധാഭായിയുടെയും മകളാണ്. ഭർത്താവ്:പരേതനായ സുബ്രഹ്മണ്യൻ. മക്കൾ:അർജുൻ, അശ്വതി, ആതിര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |