തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും സമുദായ നേതൃത്വത്തിനെതിരെയും വിമർശനവുമായി മുൻ മന്ത്രി കെബി ഗണേശ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് നേതൃത്വത്തിലെ ഉടച്ചുവാർക്കൽ താനെ വരുമെന്നും ഏകാധിപത്യം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് ഭരണഘടന താൻ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേശ് കുമാർ ആരോപിച്ചു.
മുഖ്യമന്ത്രി വിഡി സതീശൻ എൻഎസ്എസിനെ ആക്ഷേപിച്ചതായി തനിക്ക് അറിയില്ല. പണ്ട് മുതലേ പരിചയമുള്ളയാളാണ്. ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിയില്ല. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയതിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവർ നീതി പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ടെന്നും കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാമെന്നും അദ്ദേഹം എൻഎസ്എസ് നേതൃത്വത്തെ ഓർമ്മിപ്പിച്ചു. മന്നത്ത് ആചാര്യന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണം. എന്നാൽ അത് ക്ഷേത്രമാണെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. ഇത് കലിയുഗമാണെന്നും ഇവിടെ സത്യത്തിന് വിലയില്ലെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.
Former minister KB Ganesh Kumar criticized NSS General Secretary Sukumaran Nair and the community leadership, alleging dictatorial tendencies and accusing them of hiding the NSS constitution. Kumar stated that dictatorships fail and called for reform within the organization. He questioned his removal from the NSS director board and advocated for Mannathu Acharyan's Samadhi Mandiram to be publicly accessible, contradicting the General Secretary's view.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |