പാലക്കാട്: കോൺഗ്രസ് നേതാവും ചിറ്റൂരിലെ മുൻ എം.എൽ.എയുമായ കെ.അച്യുതൻ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.30നായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ എം.എൽ.എ ആയിരുന്നു. നിലവിലെ ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ മകനാണ്.
തത്തമംഗലം ചാലക്കളത്തു വീട്ടിൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി 1950 ഫെബ്രുവരി 24നായിരുന്നു ജനനം. കേരള വിദ്യാർത്ഥി യൂണിയനിലൂടെയാണ് പൊതുരംഗത്തെത്തിയത്. കർഷക കുടുംബത്തിൽ ജനിച്ച്, കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. ദീർഘകാലം ചിറ്റൂർ - തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. 1996 ൽ കെ.കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2016 വരെ തുടർച്ചയായി വിജയിച്ചു.
മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ഒ.ജെ.ജനീഷ്, എ.പി.അനിൽകുമാർ തുടങ്ങിയ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു. ഇന്നു രാവിലെ 8വരെ ചാലക്കളം വീട്ടിലും തുടർന്ന് ചിറ്റൂർ നെഹ്രു ഓഡിറ്റോറിയം, 10ന് ചിറ്റൂർ-തത്തമംഗലം നഗരസഭ, 11 ന് തത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് 12ന് ചാലക്കളം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ:പരേതയായ സി.കെ.സുധ. അഡ്വ:ഷീബ(ഹൈക്കോടതി)മകളാണ്.
സുമേഷിൻ്റെ ഭാര്യ സ്വപ്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |