
തിരുവനന്തപുരം: ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വേങ്കോട് പി.വി. ബംഗ്ലാവിൽ ജി.കെ. അജിത്(57) നിര്യാതനായി. അർബുദബാധയെ തുടർന്ന് ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. ബി.എം.എസ് ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയായ നെട്ടയം പാപ്പാട് ലെയ്ൻ ഐശ്വര്യയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നുരാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.
ഇ.എസ്.ഐ സംസ്ഥാന ബോർഡ് മെമ്പർ. ബി.എം.എസ് കേന്ദ്ര കമ്മിറ്റി അംഗം, കെ.എസ്.ടി എംപ്ലോയീസ് സംഘ്, ഹിന്ദുസ്ഥാൻ ലാറ്റക്സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ വിധു എസ്. നായർ (ഏഷ്യാനെറ്റ്). മക്കൾ: ഡോ. പൂജ അജിത്, പുണ്യ അജിത്. പാറശാല വേങ്ങോട് പരേതരായ കമലാദേവിയുടേയും ഗംഗാധരൻ പിള്ളയുടേയും മകനാണ്.
സഹോദരങ്ങൾ: ആർ.എസ്.എസ് തിരുവനന്തപുരം ഗ്രാമജില്ല മുൻ സഹകാര്യവാഹ് ജി. മോഹനചന്ദ്രൻ, വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ജി.കെ. സുരേഷ്.
ആർ.എസ്എസ് അഖിലഭാരതീയ സഹശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ മോഹൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ബി.ശിവജി സുദർശൻ, സംഘടനാ സെക്രട്ടറി കെ.മഹേഷ്, സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |