
കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാൻ ഇംഗ്ലണ്ടിൽ പോകാനായി റാപ്പർ വേടന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് ഹൈക്കോടതി നിർദ്ദേശം. വിവിധ കേസുകളിൽ പ്രതിയാണെന്ന പേരിൽ പി.സി.സി നിഷേധിച്ചതിനെതിരെയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയായതിനാൽ പ്രത്യേക പി.സി.സിയേ അനുവദിക്കാനാകൂ എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തരത്തിൽ പി.സി.സി അനുവദിക്കാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |