SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.57 AM IST

പൊലീസിന് 350 വാഹനങ്ങൾ വാങ്ങും

a

തിരുവനന്തപുരം:പൊലീസിന് 350 വാഹനങ്ങൾ വാങ്ങാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പ്ലാൻ ഫണ്ടിലെ 43.35കോടി ചെലവിട്ടാണിത്. പൊലീസ് സ്റ്രേഷനുകൾ, കൺട്രോൾ റൂമുകൾ, ബറ്റാലിയൻ, തീരദേശ പൊലീസ് എന്നിവയ്ക്കായുള്ള വാഹനങ്ങളാണ് വാങ്ങുന്നത്. കാലാവധി കഴിയാറായ വാഹനങ്ങൾക്ക് പകരമാണ് ഇവ ഉപയോഗിക്കുക. ജീപ്പുകൾ, ഫോർ വീൽ വാഹനങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള കാറുകൾ, 120 ഇരുചക്ര വാഹനങ്ങൾ, 20 ബസുകൾ, 4 ഹെവി റിക്കവറി വാഹനങ്ങൾ, 6 മിനി റിക്കവറി വാഹനങ്ങൾ, വാട്ടർ ടാങ്കർ, 6 സ്പീഡ് ബോട്ട് എന്നിവയാണ് വാങ്ങുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA