SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.08 AM IST

കെ.എ.എസ്,എസ്.ഐ പരീക്ഷയിലും ക്രമക്കേട്

READ ENGLISH VERSION
psc

തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് ചീഫ് നിയമനത്തിലേതിനെക്കാൾ വൻ ക്രമക്കേടുകൾ പി.എസ്.സി നടത്തിയ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ,സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 3 പരീക്ഷകളിലുണ്ടായെന്ന് ഐ.ജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി കണ്ടെത്തി. ഈ പരീക്ഷകളിലെ ചോദ്യപേപ്പർ പുറത്തു പോയെന്നതടക്കം സംശയിക്കുന്നു. അന്നത്തെ ഭരണകക്ഷിയുമായി ബന്ധമുള്ളവരെയും നേതാക്കളുടെ ഉറ്റ ബന്ധുക്കളെയുമടക്കം നിയമിച്ചതായും കണ്ടെത്തി.

പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ ഗുരുതര ക്രമക്കേട് കാട്ടിയ 2 ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാവും. അഡി.സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറിയുടെ പെൻഷൻ തടയുന്നതടക്കം നടപടികളുണ്ടാവും. പ്ലാനിംഗ് ബോർഡ് കേസ് റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയിൽ ക്രൈം ബ്രാഞ്ചിന്റെ വാദങ്ങൾ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനു ശേഷമാവും അന്തിമ ഉത്തരവ്.. അതു വരെ പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടെന്നാണ് തീരുമാനം.

ചോദ്യം ചെയ്യാൻ

പി.എസ്.സിയിലേക്കില്ല

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ പി.എസ്.സിയിലേക്ക് പോകേണ്ടെന്ന് എസ്.ഐ.ടി തീരുമാനിച്ചു. അവർ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനെത്തണം.

കമ്മിഷൻ അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ, സി.കെ.ഷാജിബ്, സ്റ്റാനി തോമസ് എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഇത് പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മാ​കും​ ​​ചെ​യ​ർ​മാ​ൻ​ ​എം​ .​ആ​ർ​ ​ബൈ​ജു​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യൽ

ഔദ്യോഗിക തിരക്കുകൾക്ക് ശേഷം ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്ന് അംഗങ്ങൾക്ക് രണ്ടു വട്ടം നോട്ടീസ് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു ചോദ്യം ചെയ്യലിനെത്താൻ കഴിയില്ലെന്നു പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.​സി കത്ത് നൽകി.

ചുമത്തുക

ജാമ്യമില്ലാക്കുറ്റം

വിശ്വാസ വഞ്ചനയ്ക്കുള്ള ബി.എൻ.എസ് 316(5) വകുപ്പനുസരിച്ച് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവു ശിക്ഷ വരെയോ 10 വർഷം തടവും പിഴയുമോ കിട്ടാം. വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ജാമ്യമില്ലാ വകുപ്പായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA