SignIn
Kerala Kaumudi Online
Friday, 19 June 2026 1.58 AM IST

ഓപ്പറേഷൻ തൂഫാൻ ജനകീയ മുന്നേറ്റം: മോഹൻലാൽ

lal

തൂഫാൻ വാരിയർ ബാഡ്‌ജ് ഏറ്റുവാങ്ങി താരം

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ജനകീയ മുന്നേറ്റമാണെന്നും കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും നടൻ മോഹൻലാൽ. ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്" പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം,​ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡൽ ഓഫീസറായ ഐ.ജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തി. 'ഐ ആം എ തൂഫാൻ വാരിയർ" എന്ന ബാഡ്ജ് ലാലിന് ചെന്നിത്തല സമ്മാനിച്ചു. ബാഡ്ജ് ഏറ്റുവാങ്ങിയ താരം, പൊലീസിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകല്പന ചെയ്ത 'സേ നോ ടു ഡ്രഗ്സ്" എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി.

ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നതായും മോഹൻലാൽ ഈ ദൗത്യത്തിനൊപ്പം അണിചേരുന്നത് ലഹരിക്കെതിരെ സമൂഹത്തിൽ അവബോധമുണ്ടാക്കാൻ ഉപകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജന പങ്കാളിത്തമുണ്ടാക്കാൻ എല്ലാ മേഖലകളിലും 'തൂഫാൻ വാരിയേഴ്‌സ്" രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA