SignIn
Kerala Kaumudi Online
Sunday, 12 July 2026 2.29 AM IST

വടിയും നീട്ടി നിൽക്കേണ്ട: മാദ്ധ്യമങ്ങളോട് ക്ഷോഭിച്ച് പിണറായി

READ ENGLISH VERSION
1

വിഴിഞ്ഞം വിഷയത്തിൽ പ്രതികരണമാരാഞ്ഞപ്പോൾ

ന്യൂഡൽഹി: വിഴിഞ്ഞം വിഷയത്തിൽ സി.പി.എമ്മിലെ ഭിന്നതകളെ കുറിച്ചാരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയുമെന്നും, വടിയും നീട്ടി നിൽക്കേണ്ടതില്ലെന്നും പറഞ്ഞ് ക്ഷോഭിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതാണ് പിണറായി. യോഗത്തിന്റെ ഇടവേളയിൽ കേരള ഹൗസിൽ തിരികെയെത്തിയപ്പോഴാണ് മാദ്ധ്യമങ്ങൾ ചോദ്യമെറിഞ്ഞത്. ഇതോടെ ചൂടായി. രാവിലെ യോഗത്തിലേക്ക് പോകാനിറങ്ങിയപ്പോഴും മാദ്ധ്യമപ്രവർത്തകരോട് കയർത്തു. കാറിൽ കയറുമ്പോൾ, വാഹനത്തിനടുത്ത് തടിച്ചുകൂടിയത് കണ്ട് 'നിങ്ങൾക്ക് വാർത്ത വേണമെന്നുവച്ച് കാറിന്റെ വാതിലടയ്‌ക്കേണ്ട' എന്ന് ക്ഷോഭിച്ചു.

 അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ

വിഴിഞ്ഞത്തിന്റെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു. സി.പി.എമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ. സർക്കാരിന്റെ മുൻകൂർ അനുമതി നേടി മാത്രമേ ഓഹരി കൈമാറ്റം പാടുള്ളൂ. അദാനിക്ക് എല്ലാ പിന്തുണയും നൽകിയത് ഇടതുപക്ഷമാണെന്ന ആരോപണം തള്ളിയ സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. മംഗലാപുരത്തെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA