SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

കിഫ്ബിയെ ഇല്ലാതാക്കാനുളള തീരുമാനത്തെ ചെറുക്കും: പിണറായി

aa

തിരുവനന്തപുരം:കിഫ്ബിയെ ഇല്ലാതാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയതീരുമാനത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ. കിഫ്ബി അവസാനിപ്പിക്കുന്നതിലൂടെ സാമൂഹികക്ഷേമത്തിനുള്ള വഴിയാണ് അടയുന്നത്.

കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്രഅജൻഡയ്ക്ക് കുടപിടിക്കുകയാണ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാപിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പകർത്തിയെഴുതിയ രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോർട്ട്. കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നുവെന്ന കേന്ദ്രത്തിന്റെ വികലവാദമാണ് യു.ഡി.എഫ് സർക്കാരും ഏറ്റുപിടിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ സാമൂഹ്യമേഖലകളിലെ നിക്ഷേപം 'ലാഭകരമല്ല' എന്ന നവലിബറൽ സാമ്പത്തികയുക്തിയാണിതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA