SignIn
Kerala Kaumudi Online
Saturday, 10 October 2026 2.45 AM IST

സൈബർഡോമിനെ കൂടുതൽ കരുത്തുറ്റതാക്കും: ചെന്നിത്തല

d

കൊച്ചി: സൈബർസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിന്റെ സൈബർഡോം സംവിധാനത്തിന്റെ അംഗബലം വർദ്ധിപ്പിച്ച് കൂടുതൽ കാര്യക്ഷമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് സംഘടിപ്പിക്കുന്ന 'കൊക്കൂൺ" ആഗോള സൈബർസുരക്ഷാ സംഗമത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു പ്രഖ്യാപനം. രമേശ് ചെന്നിത്തല നേരത്തേ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സൈബർഡോമിന് തുടക്കംകുറിച്ചത്.

സുരക്ഷാവൈദഗ്ദ്ധ്യമുള്ള ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സ്ഥാപനങ്ങൾക്ക് ഡേറ്റാചോർച്ചമൂലം ശരാശരി 5.17 മില്യൺഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കോസ്റ്റ് ഒഫ് ഡേറ്റാ ബ്രീച്ച് 2026 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള ശരാശരിയേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. ഈ വെല്ലുവിളികളെ മറികടന്ന് സൈബർപ്രതിരോധം ശക്തമാക്കാൻ

സുരക്ഷാടീമുകൾ അഡ്വാൻസ്ഡ് അനലിറ്റിക്‌സ്, എ.ഐ, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ട്രാഫിക് മാനേജ്‌മെന്റിനും പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങൾക്കുമായി രണ്ട് റോബോട്ടുകൾ വൈകാതെ സേനയുടെ ഭാഗമാകും. 20 മണിക്കൂർവരെ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ളവയാണിവ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA