SignIn
Kerala Kaumudi Online
Saturday, 10 October 2026 2.55 AM IST

നോൺ ജേർണലിസ്റ്റ് പെൻഷൻ 10,000 രൂപയാക്കണം

james

തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് പെൻഷൻ 10,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയന്റെ ഏഴാം സംസ്ഥാന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ മാത്യു, സീനിയർ ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കുഞ്ഞിരാമൻ, പി.ദിനകരൻ, കെ.എൻ.ലതാനാഥൻ, ഇ.എം.രാധ (രക്ഷാധികാരികൾ), ജയിംസ്‌കുട്ടി ജേക്കബ് (പ്രസിഡന്റ് ), പി.സുധാകരൻ (വർക്കിംഗ് പ്രസിഡന്റ്), പി.എം.ഗോപി, സി.മോഹനൻ, കെ.എസ്.രാധാകൃഷ്ണൻ, കെ.പ്രേമരാജൻ (വൈസ് പ്രസിഡന്റുമാർ), വി.ബാലഗോപാലൻ (ജനറൽ സെക്രട്ടറി), എം.കെ.സുരേഷ്, എം.കെ.കമലൻ, സി.ഇ. മോഹനൻ, എം.അഷ്‌റഫ് (സെക്രട്ടറിമാർ), ടി.യു.മാത്യു (ട്രഷറർ), എം.സി.ശിവകുമാർ, സി.വേണുഗോപാൽ, ഒ.വി. വിജയൻ (മേഖലാ സെക്രട്ടറിമാർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA