SignIn
Kerala Kaumudi Online
Thursday, 25 June 2026 7.04 PM IST

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

READ ENGLISH VERSION
pinarayi-vijayan

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.

യുഎസിലെ മിനിസോട്ടയിലെ മയോ ക്ലിനിക്കില്‍ പത്തുദിവസത്തോളം മുഖ്യമന്ത്രി ചികിത്സയിലായിരിക്കും എന്നാണ് വിവരം. രണ്ടുമാസം മുമ്പേ നിശ്ചയിച്ച യാത്രയാണ്. ഭാര്യ കമലവിജയനും ചെറുമകൻ ഇഷാനും ഒപ്പമുണ്ട്.

പതിവുപോലെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA