SignIn
Kerala Kaumudi Online
Monday, 25 May 2026 8.49 PM IST
 

പ്രധാനമന്ത്രി മോദി തലസ്ഥാനത്ത്; ആഘോഷമായി റോഡ് ഷോ, അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു

pm-modi

തിരുവനന്തപുരം: വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
2 DAYS AGO
Jan 23, 2026 11:50 AM

 

പ്രധാനമന്ത്രി തലസ്ഥാന നഗരയിലെ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

2 DAYS AGO
Jan 23, 2026 11:49 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‌ഡ് ഷോയിൽ നിന്ന്.

2 DAYS AGO
Jan 23, 2026 11:40 AM

വികസിത കേരളം എന്നതിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകൂ. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉടൻ പറയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

2 DAYS AGO
Jan 23, 2026 11:38 AM

സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഓരോ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 'അമൃത് ഭാരത് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ റെയിൽ ഗതാഗതം കൂടുതൽ വികസിക്കും.'

2 DAYS AGO
Jan 23, 2026 11:33 AM

നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

2 DAYS AGO
Jan 23, 2026 11:32 AM

തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള നടപടി വേഗംകൂട്ടി.

2 DAYS AGO
Jan 23, 2026 11:30 AM

'എന്റെ സുഹൃത്തുക്കളേ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌താണ് പ്രധാനമന്ത്രി സംസാരിച്ചത്.

TAGS: PMMODI, CORPORATION, TRIVANDRUM, AMRIT BHARAT TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA