SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.16 AM IST

പി.എം.ശ്രീ പദ്ധതി അന്തിമ റിപ്പോർട്ട്: ഉപസമിതി ഇന്ന് 

rahu

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിലെ സർക്കാർ നിലപാട് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് വൈകിട്ട് 5ന് ചേരും. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ റിപ്പോർട്ട് അവതരിപ്പിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിലനിറുത്തണമെന്നും, കേരള സിലബസിൽ പഠനം തുടരണമെന്നുമുള്ള ഉപാധികളെടെ പദ്ധതിയിൽ പങ്കാളിയാകാമെന്ന റിപ്പോർട്ടാവും സമിതി തയാറാക്കുക . സംസ്ഥാന താൽപര്യം സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് യു.ഡി.എഫ് നിലപാട്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന എസ്.എസ്.കെ ഫണ്ട് നഷ്ടമായേക്കും.ഇത് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ പ്രതിസന്ധിയിലാക്കും.. 1600 കോടിയാണ് കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത്.

. ജൂൺ 17ന്‌ ചേർന്ന മന്ത്രിസഭായോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യം പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ അഭിപ്രായ സമന്വയത്തിലെത്താൻ സമിതിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിന് ശേഷം കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ ഭിന്നതയുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA