
ആലപ്പുഴ
ഹൗസ്‌ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും നിരോധിച്ചു.
കോഴിക്കോട്
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം.
ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയ്ക്ക് നിരോധനം
ഇവ കുറ്റിയാടി, നാടുകാണി ചുരം വഴി പോകണം
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ- പൊലീസ് വാഹനങ്ങൾക്ക് പോകാം.
കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും വിലക്ക്
പാലക്കാട്
മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്‌പിൽവേ ഷട്ടർ തുറന്നു നെല്ലിയാമ്പതി, മലമ്പുഴ ഉൾപ്പെടെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം
തൃശൂർ
1.പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
2. അതിരപ്പിള്ളി, വാഴച്ചാൽ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനം നിരോധിച്ചു
3. പുത്തൂരിലുള്ള തൃശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് പ്രവർത്തിക്കില്ല.
കോട്ടയം
കോട്ടയം - കുമളി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
18 വീടുകൾ തകർന്നു, ജില്ലയിൽ ഖനനത്തിന് നിരോധനം
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് നിരോധനം
ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്ര നാലുവരെ നിരോധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |