ന്യൂഡൽഹി: മൂന്ന് ദശാബ്ദത്തിലേറെയായി ബി.ജെ.പി കോട്ടയായ ബീഹാറിലെ ബങ്കിപ്പുർ അസംബ്ളി സീറ്റിൽ ചരിത്രവിജയം കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദ്ധനും ജൻ സുരാജ് പാർട്ടി അദ്ധ്യക്ഷനുമായ പ്രശാന്ത് കിഷോർ. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ നീരജ് കുമാർ സിൻഹയെ 19,324 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ 2006 മുതൽ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അദ്ദേഹം രാജ്യസഭാംഗമായതോടെ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
2008 വരെ പാട്‌ന വെസ്റ്റ് ആയിരുന്ന ഇപ്പോഴത്തെ ബങ്കിപ്പുർ മണ്ഡലത്തിൽ 1995 മുതൽ ബി.ജെ.പിയാണ് ജയിച്ചു വന്നിരുന്നത്. പ്രശാന്ത് കിഷോറിന്റെ കന്നി ജയമാണിത്. ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഏറെ രാഷ്‌ട്രീയ പ്രാധാന്യം നേടിയ ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് തിരിച്ചടി. 2025ലെ ബീഹാർ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 238 ഇടത്ത് ജൻ സുരാജ് പാർട്ടി മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചിരുന്നില്ല. നാല് ശതമാനത്തിലേറെ വോട്ട് മാത്രമാണ് അന്ന് നേടാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |