
കണ്ണൂർ:പ്രിയ വർഗീസ് കേസിൽ സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിനു പിന്നാലെ, രജിസ്ട്രാർ ജോബി കെ.ജോസിനെ മാറ്റി
കണ്ണൂർ സർവകലാശാലയിൽ നിർണായകനീക്കം.
രജിസ്ട്രാറുടെ ചുമതല ഫിനാൻസ് ഓഫിസർ എസ്.സുനിൽകുമാറിനു കൈമാറും. സിൻഡിക്കേറ്റ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ പ്രത്യേക അജൻഡയിലാണ് രജിസ്ട്രാറെ മാറ്റാൻ തീരുമാനിച്ചത്. ജോബി കെ.ജോസിന് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷമാണുളളത്.
ഹൈക്കോടതിയിലും ഡിവിഷൻ ബെഞ്ചിലും പ്രിയ വർഗീസിന്റെ നിയമനം ശരിയാണെന്ന് സത്യവാങ്മൂലം നൽകിയത് ജോബി ജോസാണ്. കേസിൽ മുമ്പ് സർവകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്ന സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകനെ കഴിഞ്ഞദിവസം മാറ്റിയിരുന്നു.
യു.ഡി.എഫ് സർക്കാർ പ്രിയ വർഗീസിന്റെ നിയമനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് മുമ്പ് അനുകൂലമായി വാദിച്ച അഭിഭാഷകനെ നീക്കിയത്. അഭിഭാഷകനെ നീക്കിയതോടെ രജിസ്ട്രാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണം. പ്രിയ വർഗീസിന്റെ നിയമനത്തിന് അനുകൂല നിലപാടായിരുന്നു ജോബിജോസിൻ്റേത്. അതിനാൽ പുതിയ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായാണ് രജിസ്ട്രാറെ മാറ്റിയതെന്നാണ് വിലയിരുത്തൽ. പ്രിയ വർഗീസിന്റെ നിയമനകേസ് സുപ്രീംകോടതി സെപ്തംബർ 23ന് പരിഗണിക്കും.
വൈസ്ചാൻസിലറുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയിൽ സർവകലാശാലയ്ക്കായി ഹാജരായിരുന്ന അഡ്വ.സുഭാഷ്ചന്ദ്രനെ മാറ്റി അഡ്വ.സുൾഫിക്കർഅലിയെ നിയമിച്ചത്.
മറ്റ് സിൻഡിക്കേറ്റ് തീരുമാനങ്ങൾ:
1.സുപ്രീംകോടതിയിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധാനം ചെയ്യുന്ന അഡ്വ.സുഭാഷ്ചന്ദ്രനെ മാറ്റി, അഡ്വ.സുൾഫിക്കർ അലിയെ വൈസ്ചാൻസിലർ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമിച്ചത് അംഗീകരിച്ചു.
2.സർവകലാശാലാപഠനവകുപ്പുകൾ ഏകോപിക്കുന്നതിനായി സിൻഡിക്കേറ്റ്തല കമ്മിറ്റി രൂപീകരിച്ചു.
3.എൻ.സി.സി/എൻ.എസ്.എസ്/സ്‌പോർട്‌സ് എന്നിവയുമായി ബന്ധപ്പെട്ട് നിശ്ചിതസമയങ്ങളിൽ പരീക്ഷ എഴുതുവാൻ സാധിക്കാത്തവർക്ക് സ്‌പെഷ്യൽപരീക്ഷ നടത്തും.
4.വിവിധവിഷയങ്ങളിൽ മേഴ്‌സി ചാൻസുമായി ബന്ധപ്പെട്ട് പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |