
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സിയിൽ വലിയ കൊള്ളയാണ് നടന്നതെന്ന് കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ്. ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങൾ അട്ടിമറിച്ച് യുവജനങ്ങളെ സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.സി.സിയിൽ നൽകിയ സ്വീകരണത്തിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷം സെക്രട്ടേറിയറ്റിൽ കയറാനോ മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്‌നങ്ങൾ അറിയിക്കാനോ അനുമതി നൽകിയിരുന്നില്ല. ജനങ്ങളെ കേൾക്കുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ഭരണപക്ഷത്താണെങ്കിലും യൂത്ത്‌കോൺഗ്രസ് സമരങ്ങൾക്ക് അന്ത്യം കുറിച്ചിട്ടില്ല. പി.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും സമരം നടത്തിയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |