തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഐജി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. ഏറ്റവും ഗുരുതരമായ തെറ്റാണിത്. തൊഴിൽരഹിതരെല്ലാം പിഎസ്‌സിയിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. പക്ഷേ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎസ്‌സിയെ എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നാണ് നോക്കിയത്. അതിന്റെ ഉദാഹരണങ്ങളാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തവർ ഒരുകാരണവശാലും രക്ഷപ്പെടാൻ പോകുന്നില്ല. റിപ്പോർട്ട് കിട്ടുന്നതോടെ ശക്തമായ നടപടികളുണ്ടാകും' - രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‌സിയുടെ വിശ്വാസ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ പറഞ്ഞിരുന്നു.
The Kerala government has ordered a Crime Branch investigation into the PSC irregularities case, with IG Ajitha Beegham leading the probe. Home Minister Ramesh Chennithala said the investigation should be completed quickly and promised strict action against those responsible. He described the alleged PSC misuse as a serious issue that affected the trust of job seekers in the recruitment system. The government also assured that the credibility of the PSC would be protected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |