SignIn
Kerala Kaumudi Online
Sunday, 18 October 2026 9.09 PM IST

വീട്ടിലെ കൊവിഡ് ചികിത്സയ്ക്ക് ഹോം ക്വാറന്റൈൻ മാതൃക

quarantine

തിരുവനന്തപുരം: കൊവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാനുള്ള തീരുമാനം സർക്കാരിന് ആശ്വാസത്തിനൊപ്പം വെല്ലുവിളിയുമാകുന്നു. പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന ബാദ്ധ്യത സർക്കാരിന് ഒഴിവാകും. എന്നാൽ കർശനമായ നിരീക്ഷണം ഉറപ്പാക്കേണ്ടത് കടുത്ത വെല്ലുവിളിയുമാണ്.

സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈൻ മാതൃകയിലായിരിക്കും ഐസോലേഷൻ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച മാർഗനിർദ്ദേശം ഡോ. ഇക്ബാൽ അദ്ധ്യക്ഷനായ വിദഗ്‌ദ്ധസമിതി സർക്കാരിന് നൽകും. തുടർന്ന് ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കും. ഗുരുതര രോഗങ്ങളില്ലാത്തവരെയെല്ലാം വീട്ടിൽ കഴിയാൻ അനുവദിക്കും. വീട്ടിൽ പ്രായമായവരും കുഞ്ഞുങ്ങളുമുണ്ടെങ്കിലും ഐസോലേഷൻ അനുവദിക്കും. രോഗബാധ വർദ്ധിച്ച സംസ്ഥാനങ്ങൾ വീട്ടിൽ ചികിത്സ നടപ്പാക്കിയിരുന്നു. രോഗിയുള്ള വീട്ടിലുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.

നേട്ടങ്ങൾ

 രോഗം സ്ഥിരീകരിച്ചാൽ ആംബുലൻസിൽ രോഗികളെ മാറ്റുന്ന പേടിപ്പിക്കുന്ന അന്തരീക്ഷം ഒഴിവാകും

 രോഗികളുടെ മാനസിക സംഘർഷം കുറയ്ക്കാം

 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആളുകൾ കൂടുകയാണെന്ന പരാതി ഒഴിവാകും

 രോഗികൾക്ക് വീട്ടിൽ നിന്ന് ആവശ്യമായ ഭക്ഷണവും വിശ്രമവും ലഭിക്കും

 സർക്കാരിന് ഒരുപാടു പേർക്ക് ഭക്ഷണം ലഭ്യമാക്കേണ്ടിവരില്ല

വെല്ലുവിളി

 എല്ലാ ദിവസവും രോഗിയുമായി ബന്ധപ്പെടാൻ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കണം

 ആരോഗ്യപ്രശ്നമുണ്ടായാൽ രോഗിക്കോ ബന്ധുവിനോ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ വേണം

 ആംബുലൻസ് സേവനം ഏത് സമയവും ലഭ്യമാകണം, ഐസൊലേഷൻ ലംഘനം ഉണ്ടാകരുത്

 ഐസൊലേഷൻ കാലയളവിൽ വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കണം

 രോഗികളുടെ വീടുകളെ അയൽവാസികൾ ഒറ്റപ്പെടുത്താതെ ശ്രദ്ധിക്കണം

'രോഗ ലക്ഷണമില്ലാത്തവർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുക. ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല".

- മുഖ്യമന്ത്രി പിണറായി വിജയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QUARANTINE, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA