SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

രാഹുലിനെതിരായ അധിക്ഷേപം: ശ്രീലേഖയ്ക്കെതിരെ പരാതി

sreelekha

കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പരാതി. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും നഗരസഭാ കൗൺസിലറുമായ കെ.എസ്.ശബരീനാഥൻ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, കൊല്ലം റൂറൽ എസ്.പി, പുനലൂർ എസ്.എച്ച്.ഒ എന്നിവർക്കും പരാതി നൽകി.

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുൽ ഗാന്ധിക്കെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാക്കമ്മിറ്റി പുനലൂരിൽ സംഘടിപ്പിച്ച ജനസഭയിൽ സംസാരിക്കുകയായിരുന്നു അവർ. ഒപ്പമുള്ള കോൺഗ്രസ് മന്ത്രിമാരെയെല്ലാം രാഹുൽ തള്ളിയും ഇടിച്ചും മാറ്റിയെന്നും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന വീഡിയോകളാണ് പുറത്തുവരുന്നതെന്നും ശ്രീലേഖ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R SREELEKHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA