
തിരുവനന്തപുരം: കരിമണൽ കമ്പനിയുമായുള്ള മാസപ്പടി, ഹവാല, അഴിമതിക്കേസുകളിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് രൂപീകരിച്ച രണ്ട് എസ്.ഐ.ടികൾ ഇന്നലെ യോഗം ചേർന്നു. ഇ.ഡിയിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും ശേഖരിക്കാൻ തീരുമാനിച്ചു. പിണറായിയും റിയാസും വീണയുമടക്കമുള്ളവരുടെ മൊഴിയെടുപ്പിന് എസ്.ഐ.ടി നോട്ടീസ് നൽകും.
ഡി.ഐ.ജി തോംസൺ ജോസിന്റെ മേൽനോട്ടത്തിലായിരുന്നു യോഗം.
അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ വേഗത്തിൽ നടപടികളെടുക്കാനാണ് തീരുമാനം. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്.പി ഇ എൻ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി ബാലകൃഷ്ണനുമാണ് അന്വേഷിക്കുക. രണ്ടിലും വീണാ വിജയൻ രണ്ടാം പ്രതിയാണ്. അന്വേഷണത്തിന് സൈബർ വിഭാഗത്തിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പണമിടപാടുകൾ ശാസ്ത്രീയമായി തെളിയിക്കാനുള്ള അന്വേഷണവും വിജിലൻസ് നടത്തും. മാസപ്പടി കേസിന്റെ അന്വേഷണത്തിനിടെ, ഇ.ഡിക്ക് ലഭിച്ച വിവരങ്ങൾ അവർ ഡി.ജി.പിക്ക് റിപ്പോർട്ടായി കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |