
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ 'ഡിജിറ്റൽ സർവെ 2.0' ആരംഭിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ നിയമസഭയെ അറിയിച്ചു. ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിലെ 81,421 പരാതികൾ ഇതുവരെ തീർപ്പാക്കിയിട്ടുണ്ട്. 97,524 അപേക്ഷകളിൽ സർവെ നടപടികൾ പൂർത്തീകരിച്ചു. 1,84,804 അപേക്ഷകളിൽ 1,05,957 എണ്ണം തീർപ്പാക്കുകയും ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പാക്കും. ഒരു വ്യക്തിയുടെ കൈവശമുള്ള എല്ലാ ഭൂമിയുടെയും രേഖകൾ ക്രോഡീകരിക്കുന്ന ലാൻഡ് ഐ.ഡി കാർഡ് സംവിധാനം ആരംഭിക്കും. രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |