
തിരുവനന്തപുരം: 2026ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ നിർദ്ദേശിച്ചത് ചീഫ് സെക്രട്ടറിയാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്ഭവൻ നിർദ്ദേശിച്ചതെന്ന് താൻ മുൻപ് പറഞ്ഞത്. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് പരാമർശം ഉണ്ടായത്. എന്നാൽ ലോക്ഭവൻ പിന്നീട് ഇക്കാര്യം വ്യക്തമാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആഗസ്റ്റ് ആറിനാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ സാംസ്കാരിക വകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ല. ആഗസ്റ്റ് 14ന് ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |