SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

നിക്ഷേപകന്റെ പേരു പറയാൻ പറ്റാത്ത നാടായി കേരളം മാറി: മുഖ്യമന്ത്രി 

d

തിരുവനന്തപുരം: ഒരു നിക്ഷേപകന്റെ പേര് പോലും പറയാൻ കഴിയാത്ത നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളകൗമുദി കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച 'മിഷൻ സമുദ്ര' കോൺക്ലേവ് തിരുവനന്തപുരം ലെമൺട്രീ പ്രീമിയം ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപകന്റെ പേര് പറഞ്ഞാൽ പിന്നെ അദ്ദേഹത്തെക്കുറിച്ചാവും ചർച്ച. വിവാദങ്ങളെ സർക്കാർ കാര്യമാക്കുന്നില്ല. തെറ്റുപറ്റിയാൽ ചൂണ്ടിക്കാണിക്കാം. നിക്ഷേപം കൊണ്ടുവരാനായി 19 നിയമങ്ങൾ നിയമസഭ ഭേദഗതി ചെയ്തു. സരൾ കേരള എന്ന അതോറിറ്റിയാകും ഇനി നിക്ഷേപങ്ങൾ അനുമതി നൽകാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുക.

ഒരു പോർട്ടിനെ മാത്രം അടിസ്ഥാനമാക്കി ഇത്തരം ഒരു കോൺക്ലേവ് നടത്തിയതിന് കേരളകൗമുദിയെ അഭിനന്ദിക്കുന്നു. ഈ മനോഭാവമാണ് മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മാദ്ധ്യമങ്ങൾ പോസിറ്റീവായി കാര്യങ്ങളെ കാണണം. എന്നെ വിമർശിക്കുന്നതിനെ തെറ്റുപറയില്ല. എന്നാൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർത്തിക്കാട്ടണം. ആളുകൾക്ക് ധൈര്യവും വിശ്വാസവും നൽകണം. ഇത് മറ്റു മാദ്ധ്യമങ്ങൾക്ക് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈ ക്യാപിറ്റൽ ഗ്രൂപ്പ് സി.ഇ.ഒയും യൂണിക്ക് ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടറുമായ ഡോ. ശരത്‌കുമാർ, അന്താരാഷ്ട്ര മാരിടൈം വിദദ്ധൻ അഡ്വ. നാണു വിശ്വനാഥൻ, ലോട്സ് ഷിപ്പിംഗ് ഗ്രൂപ്പ് സീനിയർ ജനറൽ മാനേജർ എം.കെ..സുരേഷ് എന്നിവർ വിഷയം അവതരിപ്പിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർ മുഖ്യമന്ത്രിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA