
തിരുവനന്തപുരം:രണ്ടായിരത്തിന് മുകളിലുള്ള യു.പി.ഐ.ഇടപാടുകൾക്ക് 0.4% എം.ഡി.ആർ.സേവനനികുതി ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം നിറുത്തലാക്കണമെന്ന് നിയമസഭ. കെ.രാജൻ അവതരിപ്പിച്ച ഉപക്ഷേപം രണ്ട് ബി.ജെ.പി.അംഗങ്ങളൊഴികെയുളളവർ പിന്തുണച്ചു.
രാജ്യത്ത് വൻ പണപ്പെരുപ്പമുള്ളപ്പോൾ ഇത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നത് ചെറുകിടകച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. അനുകൂലമായ സമയമല്ല ഇത്. നിലവിൽ കച്ചവടക്കാർക്കാണ് ബാധകം.പിന്നീട് ഉപഭോക്താക്കളിലെത്തും. ജനജീവിതത്തെ സാരമായി ബാധിക്കും. ഡിജിറ്റൽ പേയ്മെന്റ് കൂടിവരികയാണ്. അത് വ്യാപാരത്തിൽ സുതാര്യതയും നികുതിവരുമാനവും വർദ്ധിപ്പിക്കും. നിരക്ക് ഏർപ്പെടുത്തിയാൽ ഡിജിറ്റൽ ഇടപാട് കുറയും. നികുതിവരുമാനം ഇടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രി ബില്ലുകളടക്കമുള്ള പേയ്മെന്റുകൾക്കും ഇത് ബാധകമാകുമെന്ന് കെ.രാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |