SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

മഴ കുറഞ്ഞു: വീണ്ടും വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുകയും ഉപഭോഗം വർദ്ധിക്കുകയും ചെയ്തതോടെ വീണ്ടും വൈദ്യുതി പ്രതിസന്ധി. രാജ്യത്താകെ ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ

കുറവ് വന്നു.
ഇടുക്കി ഡാമിലെ ജല നിരപ്പ് സംഭരണ ശേഷിയുടെ 29 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 57 ശതമാനമായിരുന്നു. 17.181 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉദ്പാദനം. 80 ദശലക്ഷം യൂണിറ്റ് വേണ്ടി വന്നതിൽ 63.2225 ദശലക്ഷം യൂണിറ്റും പുറത്തു നിന്ന് വാങ്ങുകയായിരുന്നു. പീക്ക് സമയ ഉപയോഗം 4100 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം പീക്ക് സമയ ഉപയോഗം 3636 മെഗാവാട്ടായിരുന്നു.

. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കൂടുതൽ ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമം നടത്തുന്നു.. പീക്ക് സമയത്തേക്ക് മാത്രമായി വൈദ്യുതി നൽകാൻ കമ്പനികൾ മുന്നോട്ടു വരാത്താണ് പ്രതിസന്ധി. മുഴുവൻ സമയ കരാറുകൾ വഴി വാങ്ങായാൽ സോളാർ കൂടിയുള്ളതിനാൽ പകൽ വൈദ്യുതി 'അധികമാവുന്ന' സാഹചര്യവും ഉണ്ടാകും. ആഗസ്റ്റ് 1 മുതൽ 2027 മേയ് വരെ വൈദ്യുതി വാങ്ങാനുള്ള ടെണ്ടർ കഴിഞ്ഞ ദിവസം ക്ഷണിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA