SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.16 AM IST

മഴക്കെടുതി: വീടും ഭൂമിയും പോയവർക്ക് 12 ലക്ഷം മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം

READ ENGLISH VERSION
achamma
f

തിരുവനന്തപുരം: മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതവും വീടും ഭൂമിയും നഷ്ടമായവർക്ക് 12 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട് മാത്രം പൂർണമായി നഷ്ടമായവർക്ക് ആറു ലക്ഷം നൽകും. നിലവിൽ നാലു ലക്ഷമാണ്.

15 പേർ മരിച്ചു. ഏഴുപേരെ കാണാതായി.

സംസ്കാരത്തിന് പതിനായിരം രൂപയും വീടുകളിൽ വെള്ളം കയറിയവർക്ക് ശുചീകരണത്തിന് പതിനായിരം രൂപയും അടിയന്തരമായി നൽകും.

ഭൂമി വാങ്ങി വീടുവയ്ക്കാൻ നൽകിവന്ന 10 ലക്ഷമാണ് 12 ആക്കിയത്. കൃഷിനാശത്തിന് ധനസഹായവും ഉയർത്തും. രണ്ടരയേക്കർ നെൽകൃഷി നശിച്ചവർക്ക് 13500 രൂപയാണ് നിലവിലെ സഹായം. 165 ഹെക്ടറിലെ കൃഷി നശിക്കുകയും 3,596 കർഷകരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം നൽകും.

പ്രവചിക്കാനാവാത്ത അതിതീവ്ര മഴ

പ്രവചിക്കാൻ കഴിയാത്ത അതിതീവ്ര മഴയാണ് രാത്രിവൈകി ഉണ്ടായത്. റഡാറിൽ കാണുമ്പോഴേക്കും ഒഴിപ്പിക്കലിന് കഴിയാത്തത്ര വേഗത്തിൽ മഴപെയ്തു. വടശേരിക്കരയിൽ 350 മി.മി മഴയുണ്ടായി. 6, 7 തീയതികളിലും കനത്തമഴയുണ്ടാവും. ഏത് സമയവും അതിതീവ്രമഴ പെയ്യാം.

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.

പത്തനംതിട്ടയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്ടറുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്ടർ വഴി ഭക്ഷണ പാക്കറ്റുകൾ എത്തിക്കും. 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018പേരുണ്ട്.

നുണ പറഞ്ഞാൽ നടപടി

വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണ്. മൂഴിയാറിൽ മാത്രമാണ് ചെറിയ പ്രശ്നം.

ഇടുക്കിയിൽ-38.91%, ഇടമലയാറിൽ-46.64%, ബാണാസുര സാഗറിൽ-52.9%, കക്കിയിൽ-44.8%, കല്ലടയിൽ-45%, മലമ്പുഴയിൽ-35%, പീച്ചിയിൽ-35% എന്നിങ്ങനെയാണ് ജലനിരപ്പ്. ചെറിയ അണക്കെട്ടുകൾ തുറക്കുന്നത് ജില്ലാകളക്ടർമാരുടെ അനുമതിയോടെയിരിക്കും. ഡാമുകൾ തുറന്നുവിടുന്നു എന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

18​ ​മ​ര​ണം​ 13,496​ ​പേ​ർ​ ​ക്യാ​മ്പിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 353​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യു​ള്ള​ത് 13,496​ ​പേ​ർ.​ 18​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ചു.​ 56​ ​വീ​ടു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ത​ക​ർ​ന്നു.​ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​കു​ന്ന​ ​മു​റ​യ്ക്ക് ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​ന​ൽ​കു​മെ​ന്ന് ​റ​വ​ന്യു​ ​മ​ന്ത്രി​ ​എ.​പി.​അ​നി​ൽ​കു​മാ​ർ​ ​അ​റി​യി​ച്ചു.

ഏ​ഴ് ​ജി​ല്ല​ക​ൾ​ക്ക് ​ഇ​ന്ന് ​അ​വ​ധി

തൃ​ശൂ​ർ,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​ആ​ല​പ്പു​ഴ,​ ​പ​ത്ത​നം​തി​ട്ട​ ,​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​ക​ള​ക്ട​ർ​മാ​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ക​ണ്ണൂ​രി​ൽ​ ​പ​യ്യ​ന്നൂ​ർ,​ ​ത​ളി​പ്പ​റ​മ്പ്,​ ​ഇ​രി​ട്ടി​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​അ​വ​ധി​ ​ന​ൽ​കി.
വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​ശ​നി​യാ​ഴ്‌​ച​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഇ​ന്ന് ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ടും​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ൽ​ ​യെ​ല്ലോ​ ​അ​ല​ർ​ട്ടും​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​കേ​ര​ളം​ ​-​ക​ർ​ണാ​ട​ക​ ​-​ ​ല​ക്ഷ​ദ്വീ​പ് ​തീ​ര​ങ്ങ​ളി​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ല.

പി.​​​എ​​​സ്.​​​സി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ്ര​​​തി​​​കൂ​​​ല​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​പ​​​ബ്ലി​​​ക് ​​​സ​​​ർ​​​വീ​​​സ് ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​ആ​​​ഗ​​​സ്റ്റ് 4,​​​ 5,​​​ 6,​​​ 10​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ ​​​എ​​​ല്ലാ​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ,​​​ ​​​ഒ.​​​ ​​​എം.​​​ ​​​ആ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളും​​​ ​​​മാ​​​റ്റി​​​വ​​​ച്ചു.​​​ ​​​പു​​​തു​​​ക്കി​​​യ​​​ ​​​തീ​​​യ​​​തി​​​ ​​​പി​​​ന്നീ​​​ട് ​​​അ​​​റി​​​യി​​​ക്കും.​​​ ​​​എം.ജി ​​​​​​​സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ ​​​​​​​ഇ​​​​​​​ന്നു​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ 7​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ത്താ​​​​​​​നി​​​​​​​രു​​​​​​​ന്ന​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​തി​​​​​​​യ​​​​​​​റി,​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്ക​​​​​​​ൽ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളും​​​​​​​ ​​​​​​​മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ചു.​​​​​​​ ​​​​​​​പു​​​​​​​തു​​​​​​​ക്കി​​​​​​​യ​​​​​​​ ​​​​​​​തീ​​​​​​​യ​​​​​​​തി​​​​​​​ ​​​​​​​പി​​​​​​​ന്നീ​​​​​​​ട് ​​​​​​​അ​​​​​​​റി​​​​​​​യി​​​​​​​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA