SignIn
Kerala Kaumudi Online
Monday, 05 October 2026 2.40 AM IST

പശ്ചിമബംഗാൾ തീരത്ത് തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴ പെയ്യും

rain

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് പശ്ചിമ‌ബംഗാളിലേക്ക് നീങ്ങുമെന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ബംഗാൾ-ഒഡീഷ തീരത്താണ് തീവ്രന്യൂനമർദ്ദമുള‌ളത്.

ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യതയുള‌ളതിനാൽ കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ നാളെയും കനത്ത മഴ പെയ്യും. ഇടിമിന്നലിന് സാദ്ധ്യതയുള‌ളതിനാൽ സൂക്ഷിക്കണമെന്നും എന്നാൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, WARNING, KERALA, DIPRESSION, BAY OF BENGAL, WEST BENGAL, ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA