
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര തുടർന്ന് സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സർക്കാരിനു സമർപിക്കും. മുൻ ഡി.ജി.പി കെ. പദ്മകുമാർ അദ്ധ്യക്ഷനായ സമിതി ഇന്ന് മന്ത്രിസഭായോഗത്തിന് മുൻപ് മുഖ്യമന്ത്രി വി.ഡി സതീശന് റിപ്പോർട്ട് കൈമാറും. സൗജന്യയാത്ര പദ്ധതി കാരണം സ്വകാര്യ ബസിന്റെ വരുമാനത്തിൽ വന്ന വലിയ കുറവിനെ കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |