SignIn
Kerala Kaumudi Online
Saturday, 05 September 2026 12.13 AM IST

ആദ്യമെത്തിയത് റോജി, ലേറ്റ് കമർ മുരളീധരൻ

1

കോഴിക്കോട്: രാവിലെ 9.30ന് നിശ്ചയിച്ച ക്ലാസിൽ 9.05ന് മന്ത്രി റോജി എം. ജോൺ ഹാജർ. പിന്നാലെ,​ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി. 9.25ന് ഓടിപ്പാ‍‍ഞ്ഞെത്തി സീറ്റു പിടിച്ച മന്ത്രി കെ. മുരളീധരൻ ചെറു ചിരിയോടെ പറഞ്ഞു,​ ഞാൻ വൈകിയിട്ടില്ല. സ്കൂൾ കാലം തൊട്ടേ ബെല്ലടിക്കും മുമ്പ് എത്താറുണ്ടെന്ന കമന്റും വന്നു പിറകേ. ഇന്നലെ കോഴിക്കോട് ഐ.ഐ.എമ്മിൽ സംഘടിപ്പിച്ച ദ്വിദിന നേതൃശിൽപ്പശാലയിലായിരുന്നു മന്ത്രിമാരുടെ വ്യത്യസ്ത എൻട്രികൾ.

​ഫോ​ണ​ടി​ച്ചാൽ 1000​ ​രൂ​പ​ ​പിഴ

ക്ലാ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ​ ​ഇ​ള​വി​ല്ല.​ ​മൊ​ബൈ​ൽ​​ ​ബെ​ല്ല​ടി​ച്ചാ​ൽ​ 1000​ ​രൂ​പ​ ​പി​ഴ.​ ​തു​ക​യി​ടാ​ൻ​ ​പ്ര​ത്യേ​ക​ ​ബോ​ക്സു​മു​ണ്ട്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​ന​ട​ത്തി​യ​ ​ക്ലാ​സി​ലും​ ​ഇ​തേ​ ​നി​യ​മ​മാ​യി​രു​ന്നു.​ ​അ​ന്ന് ​പ​ല​ ​മ​ന്ത്രി​മാ​ർ​ക്കും​ ​പി​ഴ​യൊ​ടു​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഇ​ത് ​മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ​എ​ല്ലാ​വ​രും​ ​ഫോ​ൺ​ ​സെെ​ല​ന്റ് ​മോ​ഡി​ലാ​ക്കി.​ ​പ്ര​വേ​ശ​ന​ത്തി​നും​ ​നി​യ​ന്ത്ര​ണ​മു​ണ്ട്.​ ​മ​ന്ത്രി​മാ​ർ​ക്ക് ​പു​റ​മേ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സെ​ക്ര​ട്ട​റി,​ ​ഒ.​എ​സ്.​ഡി,​ ​സ്റ്റേ​റ്റ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​പ്ര​വേ​ശ​നം.​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​മ​റ്റു​ള്ള​വ​ർ.​ ​കേ​സ് ​സ്റ്റ​ഡി​ക​ളും​ ​വീ​ഡി​യോ​ ​ക്ലി​പ്പും​ ​ക്ലാ​സി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ച​ര​വ​രെ​യാ​യി​രു​ന്നു​ ​ക്ലാ​സ്.​ 11.30​ന് ​ടീ​ ​ബ്രേ​ക്ക്.​ 12.30​ ​മു​ത​ൽ​ ​ര​ണ്ട​ര​ ​വ​രെ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​ഇ​ട​വേ​ള.​ ​​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടോ​ടെ​ ​ക്ലാ​സ് ​അ​വ​സാ​നി​ക്കും.ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROGI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA