SignIn
Kerala Kaumudi Online
Saturday, 05 September 2026 12.21 AM IST

സർക്കാർ ലെറ്റർപാഡിൽ ഇനി ചുവപ്പ് വേണ്ട

1

തിരുവനന്തപുരം: സർക്കാർ ലെറ്റർപാഡിലും കലണ്ടറിലും മറ്റ് ഔദ്യോഗിക കത്തുകളിലും ചുവപ്പിന് വിലക്ക്. ചുവപ്പ് നിറത്തിലുള്ള ഔദ്യോഗിക ചിഹ്നവും അക്ഷരങ്ങളും ഉപയോഗിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി. നീലയോ, കറുപ്പോ മാത്രമേ ഉപയോഗിക്കാവൂ. പിണറായി സർക്കാരിന്റെ കാലത്താണ് ചിഹ്നങ്ങളും അക്ഷരങ്ങളും ചുവപ്പ് നിറത്തിൽ അച്ചടിക്കാൻ തുടങ്ങിയത്. സർക്കാർ എഴുത്തുകുത്തുകൾക്ക് പൊതുമാനദണ്ഡം നിലനിറുത്തുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റമെന്ന് കത്തിൽ വിശദമാക്കുന്നു. എന്നാൽ നിലവിൽ സ്റ്റോക്കുള്ള ലെറ്റർപാഡുകളും ബുക്ക്‌ലെറ്റുകളും തീരുംവരെ ഉപയോഗിക്കാം. ഗവ. സെക്രട്ടറിമാരും വകുപ്പ് മേധാവികളും കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEETRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA