SignIn
Kerala Kaumudi Online
Saturday, 05 September 2026 12.21 AM IST

എൻ.കെ.ദേശം പുരസ്കാരം രാമചന്ദ്ര അയ്യർക്ക്

aa

തിരുവനന്തപുരം: എൻ.കെ.ദേശം സ്മാരക അക്ഷരകേളി പുരസ്കാരത്തിന് അക്ഷരശ്ലോകാചാര്യനും ഗ്രന്ഥകാരനുമായ വി.രാമചന്ദ്ര അയ്യർ അർഹനായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 27ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അക്ഷരകേളി വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എൻ.കെ.ദേശം അനുസ്‌മരണ സമ്മേളനത്തിൽ വച്ച് മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പുരസ്കാരം നൽകും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.എം.വി.രാജേഷ് ചടങ്ങിൽ മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA