SignIn
Kerala Kaumudi Online
Monday, 22 June 2026 2.23 AM IST

ജർമ്മനിയിലെ നഴ്സ് ഒഴിവ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരീക്ഷ പൂർത്തിയായി

തിരുവനന്തപുരം: ജർമ്മനിയിലെ വിവിധ ആശുപത്രികളിലെ 100 നഴ്സിംഗ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വർക്ക് ഇൻ ഹെൽത്ത്, ജർമ്മനി റിക്രൂട്ട്‌മെന്റിന്റെ ഭാഷാപ്രാവീണ്യ പരീക്ഷ പൂർത്തിയായി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസിന്റെയും ജർമ്മനിയിലെ എംപ്ലോയർ അഭിമുഖങ്ങളിലും പങ്കെടുക്കാം. തുടർന്ന് എ1 മുതൽ ബി2 ലെവൽ വരെ സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ബി1 ലെവൽ മുതൽ താമസം, ഭക്ഷണം എന്നിവയും ലഭിക്കും. 2 ലെവൽ പാസാകുന്നവർക്ക് 100 യൂറോയും, ബി 1 ലെവൽ പാസാകുന്നവർക്ക് 150 യൂറോയും ബി 2 ലെവൽ എ പാസാകുന്നവർക്ക് 200 യൂറോയും ആദ്യത്തെ ചാൻസിൽ പാസാകുന്നവർക്ക് 100 യൂറോ അധികമായും സ്‌കോളർഷിപ്പിപ്പ് ലഭിക്കും. വിസ പ്രോസസിംഗ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA