SignIn
Kerala Kaumudi Online
Monday, 22 June 2026 2.32 AM IST

പ്രെഫഷണൽ ഡ്രാമ ചേമ്പർ സംസ്ഥാന സമ്മേളനം

ambala

അമ്പലപ്പുഴ:പ്രെഫഷണൽ ഡ്രാമ ചേമ്പറിന്റെ സംസ്ഥാന സമ്മേളനം ജി.സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര താരം പ്രമോദ് വെളിയനാട് മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ ഡ്രാമാ ചേമ്പർ ചെയർപേഴ്സൺ സന്ധ്യ രാജേന്ദ്രൻ അദ്ധ്യക്ഷയായി.ചലച്ചിത്ര നടനും ഡ്രാമ ചേമ്പർ രക്ഷാധികാരിയുമായിരുന്ന ഇ.എ.രാജേന്ദ്രനെ നാടക രചയിതാവ് ഹേമന്ത് കുമാർ അനുസ്മരിച്ചു.സംസ്ഥാന അവാർഡ് ജേതാക്കളായ സുനിതാ മനോജ്,​വഞ്ചിയൂർ സൈജു,​രമേശൻബ്രഹ്‌മ,​ഹേമന്ത് കുമാർ,​ദിലീപ് സിത്താര,​ഉത്തര എന്നിവരെ ആദരിച്ചു.സംഘടനയിൽ 25 വർഷം പൂർത്തിയാക്കിയ ഉഷ ഉദയൻ,​സുബൈർ ഖാൻ,കൊച്ചനിയൻ,​ഉമേഷ് എന്നിവരെ മുഖ്യരക്ഷാധികാരി സി.രാധാകൃഷ്ണൻ അനുമോദിച്ചു.ഡ്രാമ ചേമ്പർ ഉപദേശക സമിതിയംഗം പയ്യന്നൂർ മുരളി,​ദിലീപ് സിത്താര,​മനോജ് ചന്ദ്രകാന്ത,​അഡ്വ. നെയ്യാറ്റിൻകര പത്മകുമാർ,​ഷാജിസരിഗ,​വിമൽ ചെറുപൊയ്‌ക,​പ്രശാന്ത് നരിക്കല്ലിൽ,​ചന്ദ്രൻ ഗുരുവായൂർ,​ബിനു കൊറ്റാമം,​ബിജു രാജശിരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA